അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം നാളെ ഒഴിയും

അമിത്ഷാ നാളെ ബിജെപി അധ്യക്ഷപദം ഒഴിയും. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ജെപി നദ്ദയെ അധ്യക്ഷനായി ഐകകൺഠേന തെരഞ്ഞെടുക്കാനാണ് തീരുമാനം. നാളെത്തന്നെ ബിജെപി അധ്യക്ഷനായി ജെപി നദ്ദ ചുമതലയേൽക്കും.
50% സംസ്ഥാന കമ്മിറ്റിക്കൾ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്താൽ മാത്രമേ ദേശീയ അധ്യക്ഷക്ഷ പദവിയിൽ തെരഞ്ഞെടുപ്പ് സാധ്യമാകൂ. ഡിസംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് നീണ്ടത് ഈ സാഹചര്യത്തിലാണ്. 80% സംസ്ഥാന കമ്മറ്റികളിൽ നിലവിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു.
ഒരാൾക്ക് ഒരു പദവി എന്ന ബിജെപി സ്വീകരിച്ചിരിക്കുന്ന നയം. ഇതിന് വിരുദ്ധമായി അധ്യക്ഷ പദവിയിലും ആഭ്യന്തര മന്ത്രി പദവിയിലും ഒരേസമയം താൻ തുടരുന്നില്ലെന്ന് അമിത് ഷാ നിലപാടെടുത്തതോടെയാണ് നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജെപി നദ്ദ അധ്യക്ഷനാകുന്നത്.
Story Highlights- BJP, Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here