കശ്മീരിൽ കേന്ദ്ര മന്ത്രിമാരുടെ സന്ദർശനം തുടരുന്നു

കശ്മീരിൽ കേന്ദ്ര മന്ത്രിമാരുടെ സന്ദർശനം തുടരുന്നു. ജനവിശ്വാസം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ സന്ദർശനം നടത്തുന്നത്. 59 ഇടങ്ങളില്‍ ഇവര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യവും, കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും മന്ത്രിമാർ നേരിട്ടിറങ്ങിയാണ് ജനങ്ങളിൽ എത്തിക്കുന്നത്.

ഇന്നലെ കശ്മീരിൽ എത്തിയ കേന്ദ്രമന്ത്രിമാർ ജിതേന്ദ്ര സിംഗ് ,അശ്വിനി ചൗമ്പേ, അർജുൻ റാം മെഹ്വാൽ എന്നിവരാണ്. പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, വി മുരളീധരൻ തുടങ്ങിയ കേന്ദ്ര മന്ത്രിമാരാണ് ഇന്ന് കശ്മീരിൽ സന്ദർശനം നടത്തുന്നത്. 24 വരെ നീളുന്ന കേന്ദ്ര മന്ത്രിതല സംഘത്തിന്റെ സന്ദർശനത്തിൽ 36 കേന്ദ്രമന്ത്രിമാർ കശ്മീരിലെത്തും.

അതിനിടെ കശ്മീരിലെ ബന്ധിപ്പോര, കുപ്വാര എന്നീ ജില്ലകളിലും ജമ്മുവിലെ പത്ത് ജില്ലകളിലും ടുജി ഇന്റർനെറ്റ് സേവനവും പ്രീപെയ്ഡ് മൊബൈൽ സേവനവും പുനസ്ഥാപിച്ചു.എന്നാൽ, സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്ക് തുടരും.

kashmir visit of central ministers, article 370നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More