ബംഗളൂരുവില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. അവസാന ഏകദിന മത്സരത്തിലെ വിജയത്തോടെ രണ്ടേ ഒന്നിന് ഇന്ത്യ പരമ്പര സ്വന്തമാക്കി. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 ബോള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഏകദിന കരിയറിലെ 29-മത് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. 128 പന്തില്‍ എട്ടു ബൗണ്ടറികളും ആറു സിക്സറുമടക്കം 119 റണ്‍സെടുത്ത ഹിറ്റ്മാനെ സാംപയുടെ ബൗളിംഗില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക കൈയിലൊതുക്കി. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് സഖ്യം 137 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 19 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്.
നേരത്തേ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (131) സെഞ്ച്വറിയുടെ മികവില്‍ ഓസീസ് ഒമ്പതു വിക്കറ്റിന് 286 റണ്‍സാണ് നേടിയത്. 132 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്സറും സ്മിത്തിന്റെ ഇന്നിംഗിസിലുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
Story Highlights- India won by seven wickets in the third ODI against Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here