കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ; അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യം

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് സഭ ലൗ ജിഹാദിനെ കുറിച്ച് പരാമർശിക്കുന്നത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്.

ജനുവരി 14നാണ് ഇത് സംബന്ധിച്ച് സഭ ആദ്യമായി പ്രസ്താവന പുറത്തിറക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡിന്റെ വിലയിരുത്തൽ. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവർത്തനം നടക്കുന്നുണ്ടെന്നായിരുന്നു സഭ പറഞ്ഞത്. മെത്രാൻ സിനഡ് നടക്കുന്നതിനിടെയായിരുന്നു പരാമർശം. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവർത്തനം നടത്തുന്നതെന്നും സിനഡ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രണയക്കിരുക്കിൽപ്പെട്ട് പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പരാമർശം സിറോ മലബാർ സഭ നടത്തിയത്.

Story Highlights- Syro Malabar Churchനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More