ഉത്തർപ്രദേശിൽ സിഎഎക്കെതിരെ സമരം ചെയ്ത സ്ത്രീകളിൽ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്

ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളിൽ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്. ലഖ്‌നൗവിന് സമീപം ഘംടാഘർ മേഖലയിൽ സമരം ചെയ്ത സ്ത്രീകളിൽ നിന്നാണ് പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തത്.
Meanwhile this is the video of the ‘ kambals being taken into kabza ‘ by the @lkopolice at the clock tower ‘s #CAA_NRCProtests last night … https://t.co/6rbLaRIKV9 pic.twitter.com/muvUMWlGlK
— Alok Pandey (@alok_pandey) January 19, 2020
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേരാണ് പ്രതിഷേധവുമായെത്തിയത്. ഇവരുടെ പക്കിലിൽ നിന്ന് പൊലീസ് ഭക്ഷണ സാധനങ്ങളും പുതപ്പും മറ്റും പിടിച്ചെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
story highlights- uttar pradesh, citizenship amendment act, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here