Advertisement

എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

January 20, 2020
Google News 1 minute Read

എൻഐഎ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.

എൻഐഎ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഭേദഗതിയിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് പറയുന്ന ഭാഗം നിർവ്വചിച്ചിട്ടില്ല. അക്കാര്യം നിർവചിക്കേണ്ടതായിട്ടുണ്ട്. എൻഐഎ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതി റദ്ദാക്കണമെന്ന് സോളിഡാരിറ്റിയുടെ ഹർജിയിൽ പറയുന്നു.

രാജ്യത്തെവിടെയും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് 2008 ലെ എൻഐഎ നിയമം. എൻഐഎ സംഘത്തിന് കേസ് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി എൻഐഎ നിയമം 2019 ൽ ഭേദഗതി ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ഭേദഗതി നിയമം റെയ്ഡുകൾ നടത്താനും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കൾ പിടിച്ചെടുക്കാനും എൻഐഎ ഉദ്യോഗസ്ഥനെ അനുവദിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് എൻഐഎ ഡയറക്ടർ ജനറലിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ.

Story Highlights- Supreme Court, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here