സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്

കഴിഞ്ഞവര്‍ഷം മാത്രം സൗദിയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചത് 54 ശതമാനമാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ എണ്ണം 2019 ല്‍ 2018 നെ അപേക്ഷിച്ച് 54 ശതമാനം വര്‍ധിച്ചതായി സൗദി ജനറല്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. 1130 പുതിയ വിദേശ സ്ഥാപനങ്ങളാണ് 2019 ല്‍ സൗദിയില്‍ ആരംഭിച്ചത്. ഇന്ത്യ, അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത്. നിര്‍മാണം, വാര്‍ത്താവിനിമയം, ഐടി എന്നീ മേഖലകളിലാണ് നിക്ഷേപങ്ങളില്‍ കൂടുതലും.
193 നിര്‍മാണ കമ്പനികളും 190 നിര്‍മാണ ഫാക്ടറികളും 178 ഐടി കമ്പനികളും വിദേശ മുതല്‍മുടക്കില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായി വിദേശ സ്ഥാപനങ്ങള്‍ക്ക് വിപുലമായ നിക്ഷേപ അവസരങ്ങളാണ് ഈപ്പോള്‍ സൗദിയിലുള്ളത്. ബ്രിട്ടനില്‍ നിന്ന് നൂറും അമേരിക്കയില്‍ നിന്ന് 82 ഉം കമ്പനികള്‍ 2019 ല്‍ നിക്ഷേപം നടത്തി. 2018 ല്‍ ഇത് 24 വീതമായിരുന്നു. അതേസമയം 2018 ല്‍ 30 ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്തിയ സ്ഥാനത്ത് 2019 ല്‍ 140 ഇന്ത്യന്‍ കമ്പനികളാണ് നിക്ഷേപം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here