മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി

വിമാനത്താവളത്തിനു സമീപം കെഞ്ചാര്‍ മൈതാനത്തു വച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും സമീപം ഉപേക്ഷിച്ച നിലയില്‍ ലാപ്‌ടോപ്പ് ബാഗിലായിരുന്നു ബോംബ് കണ്ടെത്തിയത്.മാരക പ്രഹര ശേഷിയുള്ള ഐഇഡി ബോംബാണ് ഇതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

അതേസമയം, ഓട്ടോറിക്ഷയില്‍ എത്തിയ ആളാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും സമീപം ഉപേക്ഷിച്ച നിലയില്‍ ലാപ്‌ടോപ്പ് ബാഗ് കണ്ടെത്തുന്നത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്.

പത്ത് കിലോ സ്ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ട്. മംഗലാപുരം നഗരത്തില്‍ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്കമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top