മുസഫർപൂർ ഷെൽട്ടർ ഹോം പീഡനം; സ്ഥാപന ഉടമ ബ്രിജേഷ് താക്കൂർ അടക്കം 19 പേർ കുറ്റക്കാർ

മുസഫർപൂർ ഷെൽട്ടർ ഹോമിൽ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ സ്ഥാപന ഉടമ ബ്രിജേഷ് താക്കൂർ അടക്കം 19 പേർ കുറ്റക്കാർ. കേസിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 28 ന് വിധിക്കും.
തെളിവുകളുടെ അഭാവത്തിൽ മുഹമ്മദ് സാഹിൽ എന്നയാളെയാണ് കോടതി വെറുതെ വിട്ടത്. ക്രിമിനൽ ഗൂഡാലോചന, പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യൽ, ലൈംഗിക അതിക്രമത്തിന് വിധേയമാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജേഷ് താക്കൂർ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.
കേസിൽ എട്ടു സ്ത്രീകളും 12 പുരുഷന്മാരുമാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസിൽ സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്ന പ്രതി ബ്രിജേഷ് താക്കൂറിന്റെ വാദം ജഡ്ജി സൗരഭ് കുൽശ്രേഷ്ഠ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here