Advertisement

പട്ടിണിക്കോലങ്ങളായി സുഡാനിലെ മൃഗശാലയിൽ സിംഹങ്ങൾ; സഹായം അഭ്യർത്ഥിച്ച് ട്വിറ്റർ കാമ്പയിൻ

January 20, 2020
Google News 7 minutes Read

പട്ടിണികിടന്ന് എല്ലും തോലുമായ സിംഹങ്ങളുടെ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിംഹമെന്ന് പറയുമ്പോൾ മനസിൽ തെളിയുന്ന രാജകീയരൂപത്തിന് എതിരാണ് കൂട്ടിൽ കിടക്കുന്ന ഇവക്കുള്ളത്. ആഫ്രിക്കൻ രാജ്യമായ സുഡാന്റെ തലസ്ഥാനനഗരി ഖർതൗമിലെ അൽ ഖുറേഷി പാർക്കിലാണ് ഈ മിണ്ടാപ്രാണികളുള്ളത്. അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം പട്ടിണി കിടന്നും രോഗം വന്നും മരിച്ചുപോയി.

മരുന്നോ ഭക്ഷണമോ ലഭിക്കാതെ ശോഷിച്ച ശരീരവുമായി മരണത്തോട് മല്ലിടുകയാണ് ഈ മൃഗശാലയിലെ മിക്ക മൃഗങ്ങളും. സിംഹങ്ങളിൽ ചിലതിന് മൂന്നിൽ രണ്ട് ഭാഗം പോലും തൂക്കമില്ലെന്ന് പാർക്ക് അധികൃതരും ഡോക്ടർമാരും പറയുന്നു.

‘പലപ്പോഴും ഇവയ്ക്ക് ഭക്ഷണം ലഭിക്കാറില്ല. ഇടയ്ക്ക് ഞങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ഭക്ഷണം വാങ്ങി നൽകും. പാർക്കിലെ മിക്ക മൃഗങ്ങളും പട്ടിണിയിലാണ്. രോഗബാധയും വളരെ കൂടുതൽ.’ – മൃഗശാലാ ജീവനക്കാർ പറയുന്നു.

ഈ മൃഗങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ മൃഗസ്‌നേഹികൾ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇവയ്ക്ക് അടിയന്തരമായി ആഹാരവും മരുന്നും നൽകണമെന്നും ഭേദപ്പെട്ട മൃഗശാലയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ആഹാര സാധനങ്ങൾക്ക് കുത്തനെ വില കൂടിയതും വിദേശ നാണ്യത്തിലുണ്ടായ കുറവും കാരണം രാജ്യമിപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

1993-2014 കാലഘട്ടത്തിൽ ആഫ്രിക്കൻ സിംഹങ്ങളുടെ എണ്ണം 43% കുറഞ്ഞിരുന്നു. 20,000ത്തോളം സിംഹങ്ങൾ മാത്രമേ നിലവിൽ ജീവിച്ചിരിപ്പുള്ളു.

 

 

sudan, lions, starvation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here