അണ്ടർ-19 ലോകകപ്പിൽ ശ്രീലങ്ക താരം എറിഞ്ഞ പന്തിന്റെ വേഗത 175 കിലോമീറ്ററോ?; ഒന്നും പറയാതെ ഐസിസി

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ ജയത്തോടെയാണ് തുടങ്ങിയത്. അയൽക്കരായ ശ്രീലങ്കയെ 90 റൺസിനു പരജയപ്പെടുത്തിയ ഇന്ത്യ ടൂർണമെൻ്റിലെ മറ്റു ടീമുകൾക്ക് കനത്ത താക്കീത് നൽകിയിരിക്കുകയാണ്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിനൊപ്പം ഒരു ശ്രീലങ്കൻ ബൗളർ എറിഞ്ഞ പന്തും ചർച്ചയായി. പന്തിൻ്റെ വീഡിയോ വൈറലാണ്.
ലസിത് മലിംഗയോട് സാദൃശ്യമുള്ള ബൗളിംഗ് ആക്ഷൻ കൊണ്ട് ശ്രദ്ധേയനായ മതീഷ പതിരന എറിഞ്ഞ പന്താണ് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത്. ഇന്ത്യൻ ഇന്നിംഗ്സിലെ നാലാം ഓവറിൽ യശ്വസി ജയ്സ്വാളിനെതിരെ മതീഷ എറിഞ്ഞ പന്തിൻ്റെ വേഗത സ്പീഡ് ഗണ്ണിൽ രേഖപ്പെടുത്തിയത് 175 കിലോമീറ്റർ ആയിരുന്നു. പന്ത് വൈഡായെങ്കിലും അതോടെ ചർച്ചകൾ ഉയർന്നു.
ടെക്നിക്കൽ എറർ ആണെന്ന പ്രാധമിക കണക്കുകൂട്ടൽ ഉറപ്പിക്കത്തക്ക തെളിവൊന്നും ഐസിസി നൽകിയില്ല. സംഭവം ശരിയാണോ എന്ന് ആരാധകർ ഐസിസിയോട് ട്വിറ്ററിൽ അന്വേഷിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും നൽകിയിട്ടില്ല. പക്ഷേ, സംഭവം ടെക്നിക്കൽ എറർ തന്നെയാണെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ്റെ മുൻ താരം ഷൊഐബ് അക്തറിനാണ് ഇപ്പോഴും വേഗമേറിയ പന്തിൻ്റെ റെക്കോർഡ്. മണിക്കൂറിൽ 161. 3 കിലോമീറ്ററായിരുന്നു ആ പന്തിൻ്റെ വേഗത. 2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് ഷൊഐബ് ഈ പന്തെറിഞ്ഞത്.
അതേ സമയം, മത്സരത്തിൽ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 297 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 207 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി മൂന്നു താരങ്ങൾ അർധസെഞ്ചുറി നേടിയിരുന്നു.
Sri-Lankan U19 Pacer Pathirana clocked a stunning 175 kph on the speed gun in #U19CWC match Against India on a Wide Ball.
On the right corner of the screen, the speed of the delivery showed at 108 mph. #INDvSL #INDU19vSLU19 #Cricket #CWCU19 pic.twitter.com/7uKD73zYn0
— Mahirat ?? (@GOATKingKohli) 20 January 2020
Story Highlights: U-19, World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here