നടി ഭാമ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം

നടി ഭാമ വിവാഹിതയാകുന്നു. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. വിവാഹ നിശ്ചയ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ചെന്നിത്തല സ്വദേശിയായ അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് തീരുമാനമെന്നും ഭാമ പറയുന്നു. അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ കൂട്ടിച്ചേർത്തു.
ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്തുവച്ചായിരിക്കും നടക്കുക. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലായിരിക്കും.
Story Highlights- Engagement photos, Bhama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here