തിരുവനന്തപുരം കുഴൽപ്പണ വേട്ട; എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കും

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കുഴൽപ്പണ വേട്ടയെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കും. തിരുവനന്തപുരത്ത് താമസമാക്കിയ കേന്ദ്ര ഉപരിതല വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് സംഭവത്തിൽ പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. കുഴൽപണവുമായി പിടിയിലായ കർണാടക അനന്തപുരം സ്വദേശി എം.ഗംഗരാജുവാണ് സംഭവത്തിൽ  ഉന്നതന് പങ്കുണ്ടെന്ന് മൊഴി നൽകിയത്. ഉന്നതന് ലഭിച്ച കൈക്കൂലി പണം ബംഗളൂരുവിൽ ഉറപ്പിക്കാനിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടിന് എത്തിക്കുകയായിരുന്നുവെന്നാണ് മൊഴി. എന്നാൽ മൊഴിയിലെ സത്യാവസ്ഥയെ സംബന്ധിച്ച് അന്വേഷണം നടത്തും.

ഇന്നലെയാണ് തലസ്ഥാനത്ത് 45 ലക്ഷം രൂപയുടെ കുഴൽപണം റെയിൽവേ പൊലീസ് പിടികൂടിയത്. കന്യാകുമാരി – ബംഗളൂരു എക്സ്പ്രസിൽ പണം കടത്താനായിരുന്നു പദ്ധതി.പണം ബംഗളൂരുവിലെത്തിക്കുന്നതിന് എസി ടിക്കറ്റും 6000 രൂപയുമാണ് പ്രതിഫലമെന്ന് ഗംഗാരാജു പൊലീസിനോട് പറഞ്ഞു.

Story Highlights – ED

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top