Advertisement

കണ്ണൂരിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന

January 21, 2020
Google News 1 minute Read

കണ്ണൂർ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ സംഘത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലിസ് യുഎപിഎ പ്രകാരം കേസെടുത്തു. മാവോയിസ്റ്റുകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പൊലീസിന്റെ അന്വേഷണം. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോയും പ്രദേശവാസികളെ കാണിച്ചു. പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ്  അമ്പായത്തോട് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കർണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

അമ്പായത്തോട് നിർത്തിയിട്ടിരുന്ന ബസിൽ കയറി ജീവനക്കാരോടും യാത്രക്കാരോടും സംഘം സംസാരിച്ചിരുന്നു. മാവോയിസ്റ്റുകളെ നേരിട്ട് കണ്ടവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

2018 ഡിസംബർ 28നും പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തി പ്രകടനം നടത്തിയിരുന്നു. സിപി മൊയ്തീൻ, രാമു, കീർത്തിയെന്ന കവിത, ജയണ്ണ, സാവിത്രി, സുന്ദരി എന്നിവരാണ് അന്ന് വന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ സംഘത്തിലുള്ളവരാണ് കഴിഞ്ഞ ദിവസം എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ മാസമാദ്യം പേരാവൂർ ചെക്കേരി കോളനിയിലും മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കണ്ണൂർ, വയനാട് അതിർത്തിയിലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള വനമേഖലയിൽ മാാവോയിസ്റ്റ് സംഘമുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

Story Highlights: Maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here