മരക്കാറിലെ കീർത്തി സുരേഷിന്റെയും അർജുന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്ത്

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മരക്കാർ- അറബിക്കടലിന്റെ സിംഹത്തിലെ കീർത്തി സുരേഷും തമിഴ് സൂപ്പർ താരം അർജുനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
Read Also: ‘അൽ മല്ലുവിലെ കഥാപാത്രത്തിന് നൽകിയിരിക്കുന്നത് എന്റെ പഴയ പേര്’ : മിയ
ആർച്ച എന്നാണ് കീർത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഴയകാലത്തെ ഗ്രാമീണസ്ത്രീയുടെ ലുക്കാണ് കീർത്തിക്ക്. അനന്തനെന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വാൾ പിടിച്ചുനിൽക്കുന്ന യോദ്ധാവായാണ് ക്യാരക്ടർ പോസ്റ്ററിൽ അർജുൻ.
സാമൂതിരിയുടെ സേനാനായകനായിരുന്ന കുഞ്ഞാലി മരക്കാറിന്റെ കഥ പറയുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, ഫാസിൽ, കല്യാണി പ്രിയദർശൻ, പ്രഭു എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്. ഛായാഗ്രഹകൻ- തിരു, കലാ സംവിധാനം- സാബു സിറിൽ, നിർമാണം- ആന്റണി പെരുമ്പാവൂർ, സിജെ റോയ്, സന്തോഷ് കുരുവിള. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 5000 തിയറ്ററുകളിലായി മാർച്ച് 26ന് റിലീസ് ചെയ്യും.
marakkar, character poster, keerthi suresh, arjun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here