മൂന്നാറില്‍ കൈയേറ്റം വ്യാപകമാകുന്നു; അനധികൃത നിര്‍മാണങ്ങളും

മൂന്നാറില്‍ കൈയേറ്റം വ്യാപകമാകുന്നു. ഹൈക്കോടതിയുടെ നിര്‍ദേശം അവഗണിച്ച് പ്രദേശത്ത് നിര്‍മാണത്തിലുള്ളത് അഞ്ചോളം ബഹുനില കെട്ടിടങ്ങളാണ്. അധികൃതരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതെന്നാണ് പരാതി. കൈയേറിയ ഭൂമി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പൊളിച്ചുനീക്കുമ്പോഴും മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണം തകൃതിയായി തുടരുകയാണ്.
മൂന്നാര്‍ ടൗണ്‍, മൂന്നാര്‍ കോളനി, പഴയമൂന്നാര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ദേവികുളം സബ് കളക്ടര്‍ കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ ഉള്‍പ്പെടെ ഇപ്പോഴും നിര്‍മാണം നടക്കുന്നുണ്ട്.
ഇതിനിടെ വി എസ് സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റമെന്ന് കണ്ടെത്തിയതിന് സമീപത്തായി നിര്‍മിക്കുന്ന കെട്ടിടത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കി. തോട് കൈയേറി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒരുനിലയോളം കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ഇവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം പോലും ബന്ധപ്പെട്ട അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here