Advertisement

തകർത്തെറിഞ്ഞ് ഇന്ത്യ; ജപ്പാൻ 41 റൺസിന് എല്ലാവരും പുറത്ത്

January 21, 2020
Google News 1 minute Read

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കെതിരെ ജപ്പാൻ 41 റൺസിന് എല്ലാവരും പുറത്ത്. ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതിരുന്ന പുതുമുഖങ്ങൾ 22.5 ഓവറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും കാർത്തിക് ത്യാഗി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ജപ്പാനെ ബാറ്റിംഗിനയച്ച ഇന്ത്യ ഉജ്ജ്വലമായാണ് തുടങ്ങിയത്. അഞ്ചാം ഓവറിൽ സ്കോർ ബോർഡീൽ അഞ്ച് റൺസ് മാത്രം ഉണ്ടായിരിക്കെ ജപ്പാൻ്റെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ കടപുഴകി. ആകെ രണ്ട് ബൗണ്ടറികൾ മാത്രമാണ് ജപ്പാൻ ഇന്നിംഗ്സിൽ പിറന്നത്. അഞ്ച് താരങ്ങൾ റൺസൊന്നുമെടുക്കാതെ പുറത്തായി. രണ്ട് ഏഴ് റൺസുകളും ഒരു അഞ്ച് റൺസും മൂന്ന് ഒരു റണ്ണുമാണ് ജപ്പാൻ്റെ ബാക്കി സ്കോറുകൾ. ജപ്പാൻ്റെ ടോപ്പ് സ്കോർ ഇന്ത്യ നൽകിയ എസ്ക്ട്ര ആണ്. 19 റൺസ്.

പന്തെടുത്തവരെല്ലാം ഇന്ത്യക്കായി വിക്കറ്റിട്ടു. രവി ബിഷ്ണോയ് (4), കാർത്തിക് ത്യാഗി (3), ആകാശ് സിംഗ് (2), വിദ്യാധർ പാട്ടിൽ (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേട്ടം.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 297 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 207 റൺസിന് ഓൾഔട്ടായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (59), ക്യാപ്റ്റൻ പ്രിയം ഗാർഗ് (56), വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ (52 നോട്ടൗട്ട്) എന്നീ മൂന്ന് താരങ്ങളുടെ അർധസെഞ്ചുറിയാണ് ഇന്ത്യൻ സ്കോറിംഗിനു ശക്തിയായത്. 27 പന്തുകളിൽ 44 റൺസെടുത്ത് പുറത്താവാതെ നിന്ന സിദ്ധേഷ് വീറും ഇന്ത്യക്കായി നിർണായക സംഭാവന നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി 50 റൺസെടുത്ത ക്യാപ്റ്റൻ നിപുൺ ധനഞ്ജയയാണ് ടോപ്പ് സ്കോറർ ആയത്. രവിന്ദു രസന്ത (49), കമിൽ മിശ്ര (39) എന്നിവരും ശ്രീലങ്കക്കായി പൊരുതി. പക്ഷേ, ഇന്ത്യൻ ബൗളർമാരുടെ കൂട്ടായ ശ്രമത്തിനു മുന്നിൽ മരതക ദ്വീപുകാർക്ക് കാലിടറുകയായിരുന്നു. 45.2 ഓവറിൽ ശ്രീലങ്ക എല്ലാവരും പുറത്താവുകയായിരുന്നു. രവി ബിഷ്ണോയ്, സിദ്ധേഷ് വീർ, ആകാശ് സിംഗ് എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: India, Japan, U-19, World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here