കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രതാ നിർദേശം

ചൈനയിലും യുഎസിലും വ്യാപകമായി പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പ്രാരംഭം മൃഗങ്ങളിൽ നിന്നാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ പുതിയ തരത്തിലുള്ള ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Read Also : കൊറോണ വൈറസ്; ചൈനയില്‍ ഒരാള്‍ കൂടി മരിച്ചു
ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന പുതുവർഷാഘോഷത്തിന്റെ സമയമാണ് ഇപ്പോഴെന്നതും രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നിലവിൽ വൈറസ് ബാധയുള്ളതായി സംശയിക്കുന്ന 218 പേരാണ് ചൈനയിലുള്ളത്.
Story Highlights- Corona, Alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here