റെയിൽവേ മെനുവിൽ ഇനി മുതൽ മീൻ കറിയും

റെയിൽവേ മെനുവിൽ നിന്ന് കേരള വിഭവങ്ങൾ ഒഴിവാക്കിയ നടപടി വിവാദമായതിന്റെ പശ്ചാത്തലത്തിൽ മുൻപുണ്ടായിരുന്ന മെനു നിലനിർത്താൻ പുതിയ തീരുമാനം. ഇതിനു പുറമേ മലയാളികളുടെ ഇഷ്ട വിഭവമായ മീൻ കറിയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ പുതുക്കിയ മെനുവിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ മലയാളി യാത്രക്കാർ രംഗത്ത് വന്നതോടെ എംപി ഹൈബി ഈഡൻ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് മുൻപുണ്ടായിരുന്ന ഭക്ഷണങ്ങൾക്കൊപ്പം മീൻ കറിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്‌മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെയായിരുന്നു റെയിൽവേ കേരളീയ ഭക്ഷണങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) മെനു പരിഷ്‌കരിച്ച് നിരക്കുകൾ കൂട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top