കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം: 69.05 കോടി രൂപ അനുവദിച്ചു

കണ്ണൂര്‍ ജില്ലയിലെ കല്ല്യാടില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കിഫ്ബി അംഗീകാരം നല്‍കി. ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 69.05 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.
ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നത്. എത്രയും വേഗം ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയാറാക്കി സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് നേരത്തെ മന്ത്രിസഭാ യോഗം അനുമതിയും നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here