‘പഴംപൊരിയും പൊറോട്ടയും ഇല്ലാതെ ട്രെയിൻ ഓടാൻ സമ്മതിക്കില്ല’; കേരള വിഭവങ്ങളുൾപ്പെടുത്തിയ റെയിൽവേ മെനുവുമായി ഹൈബി ഈഡൻ

ഇന്ത്യൻ റെയിൽവേയുടെ മെനുവിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ തിരിച്ചെത്തി. മെനുവിൽ ഒഴിവാക്കിയ എല്ലാ കേരളീയ വിഭവങ്ങളും തിരിച്ചുകൊണ്ടുവന്ന വിവരം റെയിൽവേ അധികൃതർ അറിയിച്ചുവെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കാര്യം എംപി വ്യക്തമാക്കിയത്.
കുറിപ്പ്,
നമ്മുടെ പഴംപൊരിയും പൊറോട്ടയും മീൻ കറി ഊണും ഇല്ലാതെ ട്രെയിൻ ഓടാൻ നമ്മൾ സമ്മതിക്കൂല… ഐആർസിടിസി അധികൃതർ രാവിലെ വീട്ടിൽ വന്നിരുന്നു. മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു.
Read Also:ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം 29 ന് ; മന്ത്രിസഭാ യോഗം അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറും
കഴിഞ്ഞ ദിവസമാണ് ഭക്ഷണനിരക്ക് കൂട്ടിയതിന് പുറകെ മെനുവിൽ നിന്ന് കേരളത്തിന്റെ തനത് വിഭവങ്ങൾ ഇന്ത്യൻ റെയിൽവേ ഒഴിവാക്കിയത്. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ വിഭവങ്ങളെയായിരുന്നു മെനുവിൽ നിന്ന് പുറത്താക്കിയത്. കൂടാതെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയെയും മെനുവിൽ നിന്ന് റെയിൽവേ എടുത്ത് കളഞ്ഞിരുന്നു. പകരം പുതിയ മെനുവിൽ സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് ഉൾപ്പെടുത്തിയത്. അതേസമയം, ഉഴുന്നുവടയെയും പരിപ്പുവടയും റെയിൽവേ മെനുവിൽ നിലനിർത്തി. പരിഷ്‌കാരങ്ങളുടെ ഭാഗമായി നാരങ്ങാ വെളളം ഉൾപ്പെടെയുള്ള പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണനിരക്ക് കൂട്ടിയതിനിന് പുറമേ സ്റ്റാളുകളിലെ ഭക്ഷണനിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഊണിന് വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് ഇരട്ടിയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും ഏഴര രൂപ കൂട്ടി.
indian railway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here