Advertisement

പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു; വീഡിയോ

January 23, 2020
Google News 3 minutes Read

ആലപ്പുഴ മുഹമ്മയിലെ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വലിയ ഹൗസ്ബോട്ടിനാണ് തീ പിടിച്ചത്. തീപിടിച്ചതോടെ ബോട്ടിൽ യാത്ര ചെയ്തിരുന്ന ആളുകളിൽ ചിലർ വെള്ളത്തിലേക്ക് എടുത്തു ചാടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.

13 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കരയിൽ നിൽക്കുന്നവരാണ് ഹൗസ് ബോട്ടിൽ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തിൽ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയിൽ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടു. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവർ അടുത്തില്ല. യാത്രക്കാർ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി.

നിലവിൽ ബോട്ട് മണ്ണിൽ ഉറച്ചു എന്നാണ് വിവരം. ബോട്ട് മുഴുവനായി കത്തിത്തീർന്നു എന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. തീപിടുത്തം ഉണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകൾ ഓടിയടുത്ത് രക്ഷാപ്രവർത്തനം നടത്തി. ബോട്ടിൽ ഉണ്ടായിരുന്നവർക്ക് ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നു എന്നാണ് പ്രതീക്ഷയെന്നും എല്ലാവരും രക്ഷപ്പെട്ടുവെന്നും അവർ വിശദീകരിക്കുന്നു. രക്ഷാപ്രവർത്തനത്തിനു ശേഷം ഹൗസ് ബോട്ടുകൾ മടങ്ങിപ്പോയി.

ആളപായമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ. ബോട്ടിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ മുഹമ്മ സ്റ്റേഷനിൽ എത്തിച്ചു.

Story Highlights: Houseboat, Pathiramanal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here