വനിതാ പ്രാതിനിധ്യം കുറവ്; കെപിസിസി ഭാരവാഹി പട്ടികയിൽ ഒപ്പുവെയ്ക്കാതെ ഹൈക്കമാൻഡ്

കെപിസിസി ഭാരവാഹി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാൻഡ് ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും പ്രവർത്തന മികവ് പരിഗണിച്ചില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. ഗ്രൂപ്പ് നോക്കി പട്ടികയിൽ ആളുകളെ തിരുകികയറ്റിയെന്ന് ചൂണ്ടി കാണിച്ച് നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകി. ഡൽഹിയിൽ പട്ടികന്മേലുള്ള പുനരാലോചനകൾ തുടരുകയാണ്.
പട്ടിക ഹൈക്കമാൻഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഒന്നും പരിഗണിച്ചില്ലെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം നന്നേ കുറവാണ്. ചെറിയ സംസ്ഥാനമായ കേരളത്തിൽ പോലും പട്ടിക ജംബോയിലെത്തിയത് രാഹുൽ ഗാന്ധിയ്ക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അനുസരിച്ച് അംഗങ്ങളെ തിരുകിക്കയറ്റിയെന്ന് കാട്ടി നേതാക്കൾ ഹൈക്കമാൻഡിന് കത്തയക്കും ചെയ്തു.
ഒരാൾക്ക് ഒരു പദവി എന്നത് ഒഴിവാക്കിയതിലും തന്റെ നിർദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള കടുത്ത അതൃപ്തി ഹൈകമാൻഡിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. ഇതോടെ വീണ്ടും ചർച്ചകൾ തുടരുകയാണ്.
മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി അർധരാത്രിയിലും ചർച്ച നടത്തി. നിലവിലെ പട്ടിക അനുസരിച്ച് 6 വർക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും ഉൾപ്പെടെ 127 ൽ പേരാണ് പട്ടികയിലുള്ളത്.
Story Highlights: High Command, KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here