Advertisement

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി ഒമ്പതിന് തുടങ്ങും

January 23, 2020
1 minute Read

ശതോത്തര രജതജൂബിലി നിറവില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍. 125 ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ അടുത്തമാസം ഒന്‍പതിന് തുടങ്ങും. മാരാമണ്‍ മണല്‍പ്പുറത്ത് തയാറാക്കുന്ന പന്തലില്‍ 16 വരെയാണ് യോഗങ്ങള്‍. കണ്‍വന്‍ഷന്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് കെയ് മാരി ഗോഡ്‌സ്വര്‍ത്തി (ഓസ്‌ട്രേലിയ, ബിഷപ് ഡിനോ ഗബ്രിയേല്‍ (ദക്ഷിണാഫ്രിക്ക), ഡോ. മോണോദീപ് ഡാനിയേല്‍ (ന്യൂഡല്‍ഹി), ഡോ. ജോണ്‍ സാമുവല്‍ (ചെന്നൈ) എന്നിവരാണ് മുഖ്യപ്രഭാഷകര്‍.

പൊതുയോഗങ്ങള്‍ക്ക് പുറമേ ബൈബിള്‍ ക്ലാസുകളും കുട്ടികളുടെ പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാകും മാരാമണ്‍ കണ്‍വന്‍ഷന്‍. പമ്പാനദിയും മണല്‍ത്തിട്ടയും പരിസര പ്രദേശങ്ങളും മാലിന്യവിമുക്തമാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story Highlights: maramon convention,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top