Advertisement

വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി

January 23, 2020
0 minutes Read

വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി. വധശിക്ഷ നീട്ടാമെന്ന തോന്നൽ കുറ്റവാളികൾക്ക് നൽകരുതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വധശിക്ഷയ്‌ക്കെതിരെ നൽകിയ ഒരു അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

അതിനിടെ വധശിക്ഷയുടെ സമയക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയിൽ ഹർജി നൽകി. കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണമെന്നാണ് ആവശ്യം. ഡൽഹി കൂട്ടബലാത്സംഗക്കേസിന്റെ നിയമനടപടികളിൽ ഉണ്ടായ കാലതാമസത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top