‘വീർ സവർക്കറെ മോശമായി ചിത്രീകരിക്കുന്നവർ യാഥാർത്ഥ്യം മനസിലാക്കണം’; ഉപരാഷ്ട്രപതി

വീർ സവർക്കറെ മോശമായി ചിത്രീകരിക്കുന്നവർ യാഥാർത്ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സവർക്കർ പത്തുവർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. യാഥാർത്ഥ്യം മനസിലാക്കാതെ ചിലർ അറിവില്ലായ്മ കൊണ്ടും സ്വന്തം നേട്ടങ്ങൾക്കായും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

മാത്രമല്ല, സവർക്കറെയും സർദാർ വല്ലാഭായ് പട്ടേലിനെയും പോലുള്ളവരുടെ ജീവിതകഥകൾ ചരിത്ര പാഠപുസ്തകങ്ങളുടെ ഭാഗമാക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ചരിത്രം തിരിച്ചറിയാതെ പോയ സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥൻ, ജാനകി ആദി നാഹപ്പൻ എന്നിവരുടേയും ചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top