Advertisement

കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് ആവർത്തിച്ച് ട്രംപ്

January 23, 2020
Google News 0 minutes Read

കശ്മീർ വിഷയത്തിൽ ഇടപെടാമെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വിസർലന്റിലെ ദാവോസിൽ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനെത്തിയപ്പോഴാണ് ട്രംപിന്റ പ്രതികരണം.

കശ്മീരിന്റെ പത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനു ശേഷം ഇത് നാലാം തവണയാണ് കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് ട്രംപ് പറയുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ട്രംപ് നിലപാട് ആവർത്തിച്ചത്. ഇമ്രാനുമായി കശ്മിർ വിഷയം ചർച്ച ചെയ്‌തെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ പോലെ തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ് കശ്മീരെന്ന്‌ ഇമ്രാൻ ഖാൻ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അടുത്തമാസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here