കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയെ പരിഹസിച്ച് വി ടി ബൽറാം

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. ഭാരവാഹികളുടെ എണ്ണം എത്രയാകാമെന്ന് വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ബൽറാമിന്റെ പരിഹാസം.

പ്രസിഡന്റ്, രണ്ട് വർക്കിങ് പ്രസിഡന്റുമാർ(നിർബന്ധമാണെങ്കിൽ), 4 വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, 20 സെക്രട്ടറിമാർ, ട്രഷറർ എന്നിവരടക്കം 40-45 ഭാരവാഹികൾ മതിയെന്നാണ് ബൽറാമിന്റെ നിർദേശം. ഇവർക്കുപുറമേ ഒരു 40 അംഗ എക്സിക്യൂട്ടീവും അടക്കം ആകെ 80-85 പേർ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭാരവാഹി പട്ടികയിൽ 20 ശതമാനം വനിതകളെയും 30 ശതമാനം യുവാക്കളെയും ഉൾപ്പെടുത്തണമെന്നും ബൽറാം ആവശ്യപ്പെടുന്നു.
ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലുമുള്ള അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രസിഡന്റ്
രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ (നിർബ്ബന്ധമാണെങ്കിൽ)
4 വൈസ് പ്രസിഡന്റുമാർ
15 ജനറൽ സെക്രട്ടറിമാർ
20 സെക്രട്ടറിമാർ
ട്രഷറർ

അങ്ങനെ ആകെ 40-45 ഭാരവാഹികൾ

പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്

ആകെ 80-85 ആളുകൾ.

അതിൽ 20 ശതമാനമെങ്കിലും വനിതകൾ. 30 ശതമാനം ചെറുപ്പക്കാർ. വിവിധ പ്രാതിനിധ്യങ്ങൾ സാമാന്യ മര്യാദയനുസരിച്ച്.

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More