Advertisement

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം

January 24, 2020
Google News 1 minute Read

എഴുപത്തി ഒന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഞായറാഴിച്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരൊ മുഖ്യാതിഥിയാകും. അമർ ജവാൻ ജോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അർപ്പിക്കുന്ന ചടങ്ങ് ഇത്തവണയില്ല. പകരം ദേശീയ യുദ്ധസ്മാരകത്തിലായിരിക്കും പുഷ്പചക്രം അർപ്പിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൻ്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കര-നാവിക-വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്നതാകും ഇത്തവണയും രാജ് പഥിൽ നടക്കുന്ന പരേഡ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പ്രധാനമന്ത്രിയും സൈനിക മേധാവികളും അമർ ജവാൻ ജ്യോതിയിൽ പ്രണാമം അർപ്പിക്കുന്ന ചടങ്ങ് ആദ്യമായാണ് ഒഴിവാക്കുന്നത്. പകരം ദേശീയ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിക്കും.

കരസേനയുടെ സിഗ്നൽ കോർ സംഘത്തെ നയിക്കുക പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ ആണ്. ആദ്യമായാണ് കരസേനയിലെ പുരുഷന്മാർ മാത്രം ഉൾപ്പട്ടെ സംഘത്തെ വനിത നയിക്കുന്നത്. കരസേനയുടെ ഗ്രനേഡിയേഴ്സ് സംഘത്തിന് നേതൃത്വം നൽകുക പാലക്കാട് സ്വദേശി അനിരുദ്ധ് നായരാണ്.

പൗരത്വ നിയത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കറുത്ത തൊപ്പി ധരിച്ചെത്തുന്നത് വിലക്കിയിട്ടുണ്ട്. 150ലധികം സിസിടിവി ക്യാമറകളാണ് ചാന്ദിനി ചൗക്ക്, ചെങ്കോട്ട തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ ഉദ്യോസ്ഥരുടെ എണ്ണം ഇരട്ടിയാക്കി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിംഗ് ദ റിട്രീറ്റിലെ മഹാത്മാഗാന്ധിയുടെ പ്രിയ ഗാനം അബൈഡ് വിത്ത് മീ ഇത്തവണത്തെ ബീറ്റിംഗ് ദ റിട്രിൽ നിന്ന് ഒഴിവാക്കിയിരുന്നു. വന്ദേമാതരം അടക്കമുള്ള കൂടുതൽ ഇന്ത്യൻ സംഗീതം ഉൾപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രാലയം വിശദികരിച്ചു.

Story Highlights: Republic Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here