Advertisement

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

January 24, 2020
Google News 1 minute Read

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 1029 സ്ഥാനാർത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് റാലികളോടെ മൂന്ന് പാർട്ടികളും പ്രചാരണത്തിൽ സജീവമായി.

സൂക്ഷമ പരിശോധനയ്ക്ക് ശേഷമാണ് 1528 നാമനിർദേശ പത്രികകൾ 1029 ആയി ചുരുങ്ങിയത്. സ്ഥാനാർത്ഥികളിൽ 842 പുരുഷന്മാരും 187 സ്ത്രീകളുമാണുള്ളത്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവുന്ന ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ,ബിജെപിയും, കോൺഗ്രസും തുല്യപ്രതീക്ഷയിലാണ്. അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചരണം ഉർജ്ജിതപ്പെടുത്തി. ഉദ്ധം നഗർ ,നംഗോളി മേഖലയിൽ അമിത് ഷാ ഇന്ന് പദയാത്ര നടത്തും.

വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പടെയുള്ളവർ പ്രചാരണ രംഗത്ത് സജീവമാകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ആം ആദ്മിയുടെ പ്രചരണം നയിക്കുന്നത്. മാട്ടിയാല മേഖലയിൽ നടത്തിയ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ഉണ്ടായി.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരാണ് കോൺഗ്രസ്‌ന്റെ താര പ്രചാരകർ. നാളെ മുതൽ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് വേദികളിൽ സജീവമാകും. കശ്മീർ വിഷയവും,പൗരത്വ ഭേദഗതി നിയമം ഉൾപ്പടെ ഉള്ള വിഷയങ്ങൾ ബിജെപി പ്രചരണ വിഷയം ആക്കുമ്പോൾ അഞ്ചു വര്ഷത്തെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ആം ആദ്മി വോട്ടു തേടുന്നത്.

Story Highlights- Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here