Advertisement

സൗദിയിലെ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സൗദി സർക്കാർ

January 24, 2020
Google News 0 minutes Read

സൗദിയിലെ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. സൗദി സർക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്‌സിനെ ബാധിച്ചത് മേഴ്‌സ് വൈറസാണെന്നും സർക്കാർ പറയുന്നു. 2012 ൽ സൗദിയിൽ പടർന്നതാണ് മേഴ്‌സ് വൈറസ്.

സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ മലയാളി നഴ്‌സ് ഉൾപ്പെടെ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോ നഴ്‌സിൽ നിന്നാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ നഴ്‌സിന് രോഗം പടർന്നതെന്നും വിവരമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ആശുപത്രിയിൽ ഒരുക്കിയത്.

സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്ന നഴ്‌സുമാർക്ക് സുരക്ഷയൊരുക്കാൻ നോർക്ക വഴി ഇടപെടൽ നടത്തിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here