കൊവിഡ് നിർദേശങ്ങൾ ലംഘിച്ചു; വയനാട്ടിൽ നിരീക്ഷണത്തിലായിരുന്ന ആൾ അറസ്റ്റിൽ

കൊവിഡ് 19 നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് വയനാട്ടിൽ നീരീക്ഷണത്തിലുണ്ടായിരുന്ന ആളെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നെത്തിയ മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്.

വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ മുഹമ്മദ് ഷഫീഖിനോട് പതിനാല് ദിവസത്തെ ക്വാറന്റീനിലിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ തയ്യാറായില്ല. പുറത്തിറങ്ങുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഹമ്മദിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, കൊറോണയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് വയനാട്ടിൽ പത്തോളം പേർക്കെതിരെ കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top