ഒൻപതിന്റെ ഗുണനപട്ടിക എളുപ്പമാക്കി അധ്യാപിക, അഭിനന്ദിച്ച് ഷാരൂഖും ആനന്ദ് മഹീന്ദ്രയും; വീഡിയോ

ഒൻപതിന്റെ ഗുണനപട്ടിക ഇത്ര എളുപ്പമോ? വൈറലായി ബീഹാറിലെ ക്ലാസ് റൂം വീഡിയോ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖാനും വ്യവസായിയായ ആനന്ദ് മഹീന്ദ്രയുമടക്കം വീഡിയോ പങ്കുവച്ചിട്ടുണ്ട്. കൈവിരലുകൾ വച്ച് ഒൻപതിന്റെ ഗുണനപ്പട്ടിക എളുപ്പമാക്കുന്ന വിദ്യയാണ് റൂബി കുമാരി എന്ന അധ്യാപിക വീഡിയോയിൽ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നത്.
Read Also: ഡയാന എങ്ങനെ ‘നയൻതാര’ ആയി?; എഴുത്തുകാരന്റെ കുറിപ്പ്
‘എനിക്ക് ഈ ബുദ്ധിപരമായ കുറുക്കുവഴി അറിയില്ലായിരുന്നു. ഇവരെന്റെ കണക്ക് ടീച്ചറായെങ്കിലെന്ന് ആഗ്രഹിക്കുകയാണ്, ആയിരുന്നെങ്കിൽ ഞാൻ വിഷയം കുറച്ചുകൂടി നന്നായി പഠിച്ചേനേ’ എന്ന് ആനന്ദ് മഹീന്ദ്രയും ‘നിങ്ങൾക്കറിയില്ല എന്റെ ജീവിതത്തിലെ എത്രമാത്രം പ്രശ്‌നങ്ങളാണ് ഈ ചെറിയ കണക്കുകൂട്ടൽ മാറ്റി മറിച്ചതെന്ന്…’ എന്ന് ഷാരൂഖും വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.
റൂബി കുമാരി വീഡിയോ പങ്കുവച്ചതിന് ഷാരൂഖ് ഖാനോടും ആനന്ദ് മഹീന്ദ്രയോടും നന്ദി അറിയിച്ചു. രാജ്യം മുഴുവൻ വീഡിയോ കണ്ടതിൽ സന്തോഷവതിയാണെന്നും അധ്യാപിക. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് 16,000ൽ അധികം റീട്വീറ്റുകളും അരലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചത്.
Whaaaat? I didn’t know about this clever shortcut. Wish she had been MY math teacher. I probably would have been a lot better at the subject! #whatsappwonderbox pic.twitter.com/MtS2QjhNy3
— anand mahindra (@anandmahindra) January 22, 2020
sharukh khan, anand mahindra, maths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here