സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനം നിയന്ത്രിച്ച് ഹൈക്കോടതി. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ വിധി പറയവേയാണ് കോടതിയുടെ നിരീക്ഷണം.
സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശ്രദ്ധേയമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്കൂളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളില്‍ അത് പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിന്റെ അനുമതി ഇല്ലാതെ സ്കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിർദേശിച്ചു. വ്യത്യസ്ത സംസ്കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കി. സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ വിധി പറയവേയാണ് കോടതിയുടെ നിരീക്ഷണം.ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ അടച്ചുപൂട്ടിയത്.
Story Highlights: High Court, Relegious Studies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here