Advertisement

യുപിഐ ആപ്പുമായി റിലയൻസ് ജിയോ; ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

January 24, 2020
Google News 1 minute Read

റിലയൻസ് ജിയോ യുപിഐ മേഖലയിലേക്ക് കടക്കുന്നു എന്ന് റിപ്പോർട്ട്. ജിയോയുടെ യുപിഐ സേവനം തയ്യാറായിക്കഴിഞ്ഞുവെന്നും ഉടൻ ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്നും ദി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. സേവനം ഇപ്പോൾ അവസാന വട്ട പരീക്ഷണങ്ങളിലാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജിയോ മണി എന്ന പേരിൽ വാലറ്റ് സർവീസുള്ള ജിയോ ഇന്ത്യയിലെ യുപിഐ പേയ്മൻ്റ് സ്വീകാര്യത ലക്ഷ്യമിട്ടാണ് ഈ മേഖലയിലേക്ക് കടക്കുന്നത്. മൈ ജിയോ ആപ്പിൽ തന്നെ ഈ സേവനം ലഭ്യമാകും. നിലവിലുള്ള യുപിഐ ഐഡി ജിയോ യുപിഐ ആപ്പിൽ ഉപയോഗിക്കാൻ സാധിക്കില്ല. ജിയോക്കായി പുതിയ യുപിഐ ഐഡി എടുക്കേണ്ടി വരും.

വാട്സപ്പും യുപിഐ സർവീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ജിയോ പുറത്തിറക്കുന്നതിനു മുൻപ് തന്നെ തങ്ങളുടെ സേവനം വിപണിയിലിറക്കണമെന്നാണ് വാട്സപ്പ് കണക്കുകൂട്ടുന്നത്. എന്നാൽ വാട്സപ്പിനു ചില പരിമിതികൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2018നെ അപേക്ഷിച്ച് യുപിഐ ഇടപാടുകളിൽ രാജ്യം ഏറെ കുതിച്ച വർഷമാണ് 2019. ഉപയോഗിക്കാനുള്ള എളുപ്പവും ക്യാഷ്ബാക്ക് ഓഫറുകളുമൊക്കെ ആളുകളെ യുപിഐ സേവനങ്ങളിലേക്ക് അടുപ്പിക്കുന്നു. ബാങ്കുകളുടെ ഔദ്യോഗിക ആപ്പുകളെക്കാൾക്കാൾ വേഗത്തിൽ പണ ഇടപാടുകൾ നടത്താം എന്നതും യുപിഐ സേവനങ്ങളുടെ പ്രത്യേകതയാണ്. ‘ഒടിപി’ ഇല്ലാതെ തന്നെ ഈ സേവനം സാധ്യമാവും എന്നതും ഉപഭോക്താക്കളെ യുപിഐ സേവനങ്ങളിലേക്ക് ആകർഷിക്കുന്നു.

നിലവിൽ ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ, ഫോൺ പേ തുടങ്ങി തിരവധി യുപിഐ സേവനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ജിയോ കൂടി യുപിഐ മേഖലയിലേക്ക് കടക്കുന്നതോടെ മേഖലയിൽ മത്സരം കടുക്കും.

Story Highlights: Reliance Jio, UPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here