Advertisement

മുതിരപ്പുഴയുടെ കൈവഴിയായ തോട് കൈയേറി നടത്തിയ നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ

January 24, 2020
Google News 1 minute Read

മൂന്നാറില്‍ മുതിരപ്പുഴയുടെ കൈവഴിയായ തോട് കൈയേറി നടത്തിയ നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കി. ദൂരപരിധി പാലിക്കാതെ അനധികൃതമായി നടത്തുന്ന നിര്‍മാണം ട്വന്റിഫോര്‍ പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ കോളനിയില്‍ കൈത്തോടിന്റെ ദൂരപരിധി ലങ്കിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ സ്വകാര്യവ്യക്തി നിര്‍മാണം നടത്തിരുന്നു. തുടര്‍ന്നാണ് പുഴ സംരക്ഷിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായത്.

പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ നിര്‍മാണം പുറംപോക്ക് കൈയേറിയാണെന്ന് വ്യക്തമായി. ഇത് തോടിന്റെ നീരൊഴുക്കിന് തടസമാകുമെന്നും കണ്ടെത്തി. പിന്നാലെയാണ് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയത്. സമീപത്തെ മറ്റൊരു കെട്ടിടത്തിനും ദേവികുളം സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് പുഴയും മലയും വനവും കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പലതും നിയമക്കുരുക്കിലിരിക്കെയാണ് മൂന്നാറില്‍ പുതിയ കൈയേറ്റങ്ങള്‍ വ്യാപകമാകുന്നത് .

Story Highlights: Munnar, stop memo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here