നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

നേപ്പാളില്‍ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച ചെങ്കോട്ട്‌കോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചു. പുലര്‍ച്ചെ 12.50 ഓടെയാണ് വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. പ്രവീണ്‍ കൃഷ്ണ, ഭാര്യ ശരണ്യ, മക്കള്‍ അഭിനവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ഏഴിന് സ്വദേശമായ ചെങ്കോട്ടുകൊണത്തെത്തിക്കും. ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും രണ്ടുവയസുള്ള മകന്‍ വൈഷ്ണവും മരിച്ചിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടിലാണ് കുട്ടികളടക്കം എട്ടു പേര്‍ ദാരുണമായി മരിച്ചത്. മുറിയിലെ ഹീറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More