Advertisement

തൃശൂരിൽ പട്ടാപ്പകൽ രണ്ട് പേരെ വെട്ടി പരുക്കേൽപ്പിച്ചു

January 24, 2020
Google News 1 minute Read

തൃശൂരിൽ അന്തിക്കാട് പട്ടാപകൽ ഗുണ്ടാക്രമണം. പുത്തൻപീടികയിൽ 2 പേർക്ക് വെട്ടേറ്റു. മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്.

ഇരുവരെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ പുത്തൻപീടിക കൈതമുക്കിന് സമീപത്തുവച്ചാണ് സംഭവം. ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായി സംശയിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights- Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here