സൗദിയില്‍ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സൗദിയില്‍ ഒരു മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2019 ല്‍ കണ്ടെത്തിയ വുഹാന്‍ വൈറസ് അല്ല, 2012ല്‍ കണ്ടെത്തിയ മേഴ്‌സ് വൈറസ് ആണ് ഇവരില്‍ കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മലയാളി നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
സൗദിയിലെ ഖമീഷ് മുശൈത്തിലാണ് ഒരു മലയാളി യുവതിക്കും ഒരു ഫിലിപ്പിനോ യുവതിക്കും മേഴ്‌സ് കൊറോണ വൈറസ് കണ്ടെത്തിയത്. അല്‍ ഹയാത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയാണ് ഇരുവരും. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയാണ് രോഗം കണ്ടെത്തിയ മലയാളി. അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 38കാരിയായ ഫിലിപ്പിനോ നഴ്‌സിന് രോഗം സ്ഥിരീകരിച്ചത്. മലയാളി യുവതിയുടെ രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. ആരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നു വ്യക്തമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മലയാളി നഴ്‌സ് സുഖം പ്രാപിച്ചു വരുന്നുണ്ടെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എന്നിവയുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അമ്പതോളം ഇന്ത്യന്‍ നഴ്‌സുമാര്‍ അല്‍ ഹയാത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പലരുടേയും സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. 2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണയുടെ ഭാഗമായ മേഴ്‌സ് കണ്ടെത്തിയത്. ഇതുവരെ 27 രാജ്യങ്ങളില്‍ മേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 80 ശതമാനവും സൗദിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here