കേരളത്തിൽ നിന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവന പുരസ്‌കാരം

മികച്ച സേവനത്തിന് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന സ്തുത്യർഹ സേവന പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് 10 പൊലീസുകാർ അർഹരായി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവൻ രക്ഷാപുരസ്‌കാരം ഏഴു പേർക്ക് ലഭിക്കും. വിശിഷ്ട സേവന പുരസ്‌കാരം ഇത്തവണ കേരളത്തിലാർക്കും ലഭിച്ചില്ല.
സ്തുത്യർഹ സേവനത്തിന് അർഹരായവർ
1. കെ. മനോജ് കുമാർ (എസ്.പി. ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ, തൃശ്ശൂർ കെ.ഇ.പി.എ.)
2. സി.വി. പാപ്പച്ചൻ (ഡെപ്യൂട്ടി കമാൻഡന്റ്, തൃശ്ശൂർ റിസർവ് ബറ്റാലിയൻ)
3. എസ്. മധുസൂദനൻ ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്.ബി.സി.ഐ.ഡി.)
4. എസ്. സുരേഷ് കുമാർ, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി )
5. എൻ.രാജൻ (ഡി.വൈ.എസ്.പി, കോട്ടയം വി.എ.സി.ബി.)
6. കെ.സി. ഭുവനേന്ദ്ര (ഡി.എ.എസ്, ആലപ്പുഴ വി.എ.സി.ബി.)
7. കെ. മനോജ് കുമാർ (എ.എസ്.ഐ, കണ്ണൂർ ട്രാഫിക്)
8. എൽ. സലോമോൻ (അസിസ്റ്റന്റ് കമാൻഡന്റ്, തൃശ്ശൂർ ഐ.ആർ. ബറ്റാലിയൻ)
9. പി. രാഗേഷ് (എ.എസ്.ഐ, ക്രൈംബ്രാഞ്ച് )
10. കെ. സന്തോഷ് കുമാർ (എ.എസ്.ഐ, തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ച്)
ഉത്തം ജീവൻ രക്ഷാ പതക്കം ലഭിച്ചവർ
1. ജീവൻ ആന്റണി
2. കെ.സരിത
3. എൻ.എം. കമൽദേവ്
4. മാസ്റ്റർ വി.പി. ഷമ്മാസ്
ജീവൻ രക്ഷാ പതക് ലഭിച്ചവർ
1. മാസ്റ്റർ പി.പി. അഞ്ചൽ
2. അഷുതോഷ് ശർമ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here