ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് മരണം

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് മരണം. ഭജന്പുരയിലാണ് സംഭവം. ഒരു അധ്യാപികയും മൂന്നു വിദ്യാർത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്.

കെട്ടിടത്തിൽ നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 12 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഏഴോളം ഫയർ യൂണിറ്റുകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top