Advertisement

നിർമാണത്തിലിരുന്ന ഭൂവനേശ്വർ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു

January 25, 2020
Google News 1 minute Read

ഒഡീഷയിലെ ഭൂവനേശ്വർ വിമാനത്താവളത്തിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. ഒരാളെ ഗുരതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടം. വിമാനത്താവളത്തിലെ ടെർമിനൽ-1, ടെർമിനൽ -2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും ഗുരതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here