കോഴിക്കോട് മാനസിക വൈകല്യമുള്ള ആറു വയസുകാരൻ മരിച്ച നിലയിൽ

കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച് എം ഡി സി യിൽ ആറു വയസുകാരൻ മരിച്ച നിലയിൽ. ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ജില്ലാ സാമൂഹിക നീതി വകുപ്പും അറിയിച്ചു.

ഇന്ന് രാവിലെ ആറരയ്ക്കാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വെള്ളിമാടുകുന്ന് എച്ച് എം ഡി സി യിലെ കിടപ്പു മുറിയിൽ ആറു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള, 15 വയസിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനമാണിത്. വയനാട് കൈതപോയിൽ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മരണത്തിൽ അസ്വാഭാവികത ഉള്ളതായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ പ്രതികരിച്ചു.

38 കുട്ടികളാണ് സ്ഥാപനത്തിൽ ആകെ ഉള്ളത്. 6 കുട്ടികൾ മരിച്ച കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളു എന്ന് ജില്ലാ ശിശു ക്ഷേമ സമിതി ചെയർപേഴ്സൻ പറഞ്ഞു.

ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Calicut, Death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top