Advertisement

ഭീമാ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന് കേന്ദ്രം

January 25, 2020
1 minute Read

ഭീമാ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. കേസ് അവസാനിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരായാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അവലോകനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ചുമത്തിയ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, ഭീമാ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറുന്നത് ഭരണഘടാവിരുദ്ധമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കേസ് എന്‍ഐഎയ്ക്ക് വിടാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ചു. തന്റെ പിന്‍ഗാമിയായ ഉദ്ദവ് താക്കറെ രാഷ്ട്രീയ കാരണങ്ങളാല്‍ കേസില്‍ നിന്ന് ചില നഗര നക്‌സലുകളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണെന്ന് ഫഡ്‌നാവിസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശിവസേന നേതാവ് ഉദ്ദവ് താക്കറെ സര്‍ക്കാരുമായി മറ്റൊരു ഏറ്റുമുട്ടലിലേക്കാണ് വഴിതെളിയിക്കുന്നത്.

Story Highlights-  nia,  Bhima Koregaon case, center government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top