മധ്യപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ചിരുന്ന സിപിഐഎം പ്രവർത്തകൻ സ്വയം തീ കൊളുത്തി; നില ഗുരുതരം

മധ്യപ്രദേശിലെ ഇൻഡോറിൽ മുതിർന്ന സിപിഐഎം പ്രവർത്തകൻ സ്വയം തീ കൊളുത്തി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന 72 വയസുകാരനായ രമേശ് ചന്ദ്ര പ്രജാപത് ആണ് തീ കൊളുത്തിയത്.
Read Also: കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇയാളെ ഗവൺമെന്റ് മഹാരാജാ യശ്വന്ത്‌റാവോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് സിഎഎ, എൻആർസി വിരുദ്ധ കുറിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. സ്വയം തീ കൊളുത്തിയത് പ്രതിഷേധത്തിന്റെ ഭാഗമാണോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗീതാ ഭവനില്‍ വച്ച് കത്തുന്ന വസ്തു സ്വയം സ്പ്രേ ചെയ്താണ് ഇയാള്‍ തീ കൊളുത്തിയത്. മൊഴി നൽകാൻ പറ്റിയ അവസ്ഥയിലല്ല പ്രജാപത് എന്നും അദ്ദേഹം എന്തിനാണ് സ്വയം തീ കൊളുത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും തുകോഗൻജ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ആയ നിർമൽ കുമാർ ശ്രീവാസ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here