കൊച്ചി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി ഇറ്റലി സ്വദേശിനി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി വിദേശ വനിത പിടിയിൽ. ഇറ്റലി സ്വദേശിനി ഗാലോ അനിറ്റാംസ് ആണ് പിടിയിലായത്.

കേരളം കാണാനെത്തിയ ഇവർ ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ അബുദാബി വഴി ഇറ്റലിയിലേയ്ക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ആണ് ഇവരുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയത്. ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More