Advertisement

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് ; ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു

January 25, 2020
Google News 2 minutes Read

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. വിചാരണ കൂടാതെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തുടര്‍ച്ചയായ രണ്ടാം തവണയും കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതെ വിട്ടു നിന്നു. ഹര്‍ജിയില്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഫെബ്രുവരി നാലിന് വാദം കേള്‍ക്കും

കുറ്റപത്രം പരിശോധിച്ച് കോട്ടയം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പങ്കില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നുമാണ് 30 പേജുള്ള ഹര്‍ജിയിലെ ആവശ്യം. ഇതോടെ കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ ഫെബ്രുവരി നാലിലേക്ക് കേസ് മാറ്റിവെച്ചു. കേസിന്റെ വിചാരണ നീട്ടി വെക്കണമെന്ന പ്രതിഭാഗത്തിന് ആവശ്യം കോടതി തള്ളിയിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുതിയ നീക്കങ്ങള്‍ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായില്ല. ജനുവരി ആറിനും ഫ്രാങ്കോ കോടതിയില്‍നിന്ന് വിട്ടുനിന്നിരുന്നു. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്

 

Story Highlights- Bishop Franco, bail plea in, case of rape  nun rape case 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here