ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി ഗോവയോടാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.
രണ്ടു ഗോൾ പിന്നിൽ നിന്ന ശേഷം ഒപ്പമെത്തി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റുപിന്മാറിയത്.മെസിയും ഓഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തപ്പോൾ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി.
ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഗോവ വീണ്ടും പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്തു തന്നെയാണ്. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here