‘സാഹോദര്യം കാത്തുസൂക്ഷിക്കാൻ വഴികാട്ടി ഭരണഘടന’: രാഷ്ട്രപതി

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടിയെന്ന് ഒർമിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഒരു സ്വതന്ത്ര ജനാധിപത്യത്തിന്റെ പൗരന്മാരെന്ന നിലയിൽ ഭരണഘടന എല്ലാവർക്കും ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ നിരവധി നേട്ടങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരു കുട്ടിക്കോ യുവാവിനോ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്രനിർമാണത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും തികച്ചും പ്രസക്തമാണ്. സത്യത്തിന്റേയും അഹിംസയുടേയും സന്ദേശം ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More