കാട്ടാക്കട കൊലപാതകം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

കാട്ടാക്കടയിൽ മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലുൾപ്പെട്ട ജെസിബി ഡ്രൈവർ വിജിനാണ് അറസ്റ്റിലായത്. വിജിൻ ഇന്നലെ രാത്രി പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

കേസിലെ മുഖ്യപ്രതികളായ സജു, ഉത്തമൻ എന്നിവർ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത കാഞ്ഞിരംവിള സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഉടൻ തന്നെ സംഗീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top